ഡെല്‍ഹി: വാണിജ്യ സിലിന്‍ഡറിന് വില കുറച്ച് ഓയില്‍ കംപനികള്‍. 19 കിലോഗ്രാം വാണിജ്യ എല്‍ പി ജി ഗ്യാസ് സിലിന്‍ഡറുകളുടെ വില 39.50 രൂപയാണ് കുറച്ചത്.
പുതിയ നിരക്ക് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍. ഇതോടെ ഡെല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍ പി ജി സിലിന്‍ഡറിന്റെ ചില്ലറ വില്‍പന വില 1757.50 രൂപയാകും.
അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറുകളുടെ വിലയില്‍ മാറ്റമില്ല. ഡെല്‍ഹിയില്‍ ഗാര്‍ഹിക എല്‍ പി ജി സിലിന്‍ഡറിന് 820 രൂപയാണ് വില. വാണിജ്യ, ഗാര്‍ഹിക എല്‍ പി ജി സിലിന്‍ഡറുകളുടെ വില പുനരവലോകനം സാധാരണയായി ഓരോ മാസത്തിന്റെയും ആദ്യ ദിവസങ്ങളിലാണ് നടക്കാറ്. ഇത്തവണ മാസം അവസാനമാണ് നടന്നത്.

Post a Comment