വീണ്ടും കുതിച്ചുയര്‍ന്ന കോവിഡ് കേസുകള്‍. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത 1492 കോവിഡ് കേസുകളില്‍ 1324 കേസുകളും കേരളത്തിലാണ് സ്വീകരിച്ചത്.
ഇന്നലെ ഇന്ത്യയില്‍ 329 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 298 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്.
പ്രതിദിനം 700 മുതല്‍ 1000 കോവിഡ് പരിശോധന നടക്കുന്ന കേരളമാണ് കോവിഡ് പരിശോധനകളുടെ കാര്യത്തില്‍ മുൻപന്തിയില്‍ നില്‍ക്കുന്നത്. കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ വട്ടോളിയില്‍ കളിയാട്ടുപറമ്ബത്ത് കുമാരൻ എന്ന വ്യക്തി കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ മരണപ്പെട്ടിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Post a Comment