സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം. പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയുമായി 8 ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളില്‍ പ്രധാന ട്രെയിനായ മാവേലി എക്സ്പ്രസും ഉള്‍പ്പെടും.
▶ നവംബര്‍ 18ന് റദ്ദാക്കിയ ട്രെയിനുകള്‍
16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്
06018 എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു
06448 എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ്
▶ നവംബര്‍ 19ന് റദ്ദാക്കിയവ
16604 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു മാവേലി
06017 ഷൊര്‍ണ്ണൂര്‍- എറണാകുളം മെമു
06439 ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ്
06453 എറണാകുളം- കോട്ടയം, 06434 കോട്ടയം-എറണാകുളം
.jpeg)
Post a Comment