മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിസഭ ജനങ്ങളിലേക്കെത്തുന്ന നവകേരള സദസ്സിന് ഇന്ന് തുടക്കമാവും.
കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ആരംഭിക്കുന്ന സദസ്സിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി വൈകീട്ട് മൂന്നരക്ക് പൈവളിഗെയില്‍ നിര്‍വഹിക്കും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. സര്‍ക്കാര്‍ നടപ്പാക്കുന്നതും ലക്ഷ്യമിടുന്നതുമായ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാനും പരാതികള്‍ക്ക് നേരിട്ട് പരിഹാരം നല്‍കാനുമായാണ് നവകേരളം സദസ്സ് സംഘടിപ്പിക്കുന്നത്.
140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. പ്രത്യേകമായി തയ്യാറാക്കിയ ബസിലായിരിക്കും മുഖ്യമന്ത്രിയും സംഘവും കേരളത്തിലുടനീളം യാത്ര ചെയ്യുക. എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭ യോഗം നവകേരള സദസ്സിനിടെ വിവിധ മണ്ഡലങ്ങളില്‍ നടക്കും. സദസ്സ് ഡിസംബര്‍ 23 ന് വട്ടിയൂര്‍ക്കാവ് സമാപിക്കും.

Post a Comment