ഉദയഗിരി: പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണാഭരണം ഉടമയക്ക് തിരിച്ചേല്‍പ്പിച്ച് മാതൃകയായി ഹരിതകര്‍മ സേനാംഗങ്ങള്‍.
ഉദയഗിരി പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗം കെ.എൻ. സുശീലയക്കാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനിടെ സ്വര്‍ണാഭരണം ലഭിച്ചത്. ഉടൻ തന്നെ പഞ്ചായത്ത് പ്രസിന്‍റ് കെ.എസ്. ചന്ദ്രശഖരനെ വിവരമറിയിക്കുകയും സ്വര്‍ണം ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് സിജു തുണ്ടിയിലിന്‍റേതാണ് ആഭരണമെന്ന് കണ്ടെത്തി കൈമാറി. സത്യസന്ധതയിലൂടെ മാതൃക കാട്ടിയ സുശീലയെ പഞ്ചായത്ത് പ്രസിഡന്‍റ് അനുമോദിച്ചു.

Post a Comment