ആലക്കോട്: പഞ്ചായത്ത് ഹരിത കര്‍മസേന എംസിഎഫ് ബ്ലോക്ക് സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു.
ശുചിത്വമിഷൻ കോ-ഓഡിനേറ്റര്‍ വി.എം. സുനില്‍കുമാര്‍ ഹരിതമിത്രം ആപ് പ്രകാശനം ചെയ്തു.
നവകേരളം കര്‍മപദ്ധതി കോ-ഓഡിനേറ്റര്‍ ഇ.കെ. സോമശേഖരൻ ഹരിതകര്‍മ സേനാംഗങ്ങളെ ആദരിച്ചു. വൈസ് പ്രസിഡന്‍റ് പി.സി. ആയിഷ, അംഗങ്ങളായ എം.എ. ഖലീല്‍ റഹ്മാൻ, കവിതാ ഗോവിന്ദൻ, ജയ മുരളീധരൻ, മാത്യു പുതിയേടം, സോണിയ നൈജു, മേഴ്സി എടാട്ടേല്‍, സാലി ജയിംസ്, സെക്രട്ടറി എൻ.എൻ. പ്രസന്നകുമാര്‍, ജോയി, മുഹമ്മദ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment