പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി പാസിംഗ് ഔട്ട് പരേഡ് കാണാൻ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വാക്ക് വിത്ത് എംഎല്‍എ 2.0 പദ്ധതിയില്‍ ഉള്‍പ്പെട്ട എല്ലാ സ്കൂളിലെയും വിദ്യാര്‍ഥികള്‍ സജീവ് ജോസഫ് എംഎല്‍എക്കൊപ്പം വന്നു.
ഇരിക്കൂര്‍ മണ്ഡലത്തിലെ 75 വിദ്യാര്‍ഥികളും അധ്യാപകരും മുഴുവൻ സമയം പങ്കെടുക്കുകയും നേവല്‍ അക്കാദമി സന്ദര്‍ശിക്കുകയും ചെയ്തു.
നൈപുണ്യ വികസന സെഷനുകള്‍, ലൈഫ് സ്കില്‍, ഉന്നത പഠനത്തിന്‍റെ അവസരങ്ങള്‍, സാമ്ബത്തിക സാക്ഷരത, കരിയര്‍ മേഖലയിലെ സാധ്യതകള്‍ ഉള്‍ക്കൊള്ളിച്ച് മണ്ഡലത്തിലെ സര്‍ക്കാര്‍-എയ്ഡഡ്, മാനേജ്മെന്‍റ് ഹൈ സ്കൂള്‍, ഹയര്‍ സെക്കൻഡറി കോളജുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് വാക്ക് വിത്ത് എംഎല്‍എ 2.0. ഇതിലെ വിദ്യാര്‍ഥികളാണ് ഏഴിമല നാവിക അക്കാദമി പാസിംഗ് ഔട്ട് പരേഡില്‍ എംഎല്‍എക്കൊപ്പം ഉണ്ടായിരുന്നത്
Post a Comment