മിന്നൽ ബസ് പണിമുടക്ക് ജനം വലഞ്ഞു

ആലക്കോട് : പോക്സോ കേസിൽ കണ്ടക്ടറെ അറസ്റ്റു ചെയ്ത വിരോധത്തിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. തളിപ്പറമ്പ്-ആലക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറെ കള്ളക്കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്‌തെന്നാരോപിച്ചാണ് മിന്നല്‍ പണിമുടക്ക്. തളിപ്പറമ്പ്- ആലക്കോട് റൂട്ടുകളിലും, പയ്യന്നൂർ-തളിപ്പറമ്പ്-കണ്ണൂര്‍ റൂട്ടുകളിലും, സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നില്ല. മുന്നറിയിപ്പില്ലാതെ സമരം ആരംഭിച്ചതോടെ യാത്രക്കാരും, വിദ്യാര്‍ത്ഥികളും രാവിലെ മുതൽ വലഞ്ഞു. യൂണിയനുകളുടെ ആഹ്വാനമില്ലാതെയാണ് ബസ് തൊഴിലാളികള്‍ സമരം നടത്തുന്നത്. സ്വതന്ത്രമായി തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും നിലനില്‍പിന് വേണ്ടിയുള്ള പ്രതിഷേധ സമരമാണെന്നും, ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട കണ്ടക്ടര്‍ക്ക് മേല്‍ ചുമത്തിയത് കള്ളക്കേസാണെന്നും, നാളെ തങ്ങള്‍ക്കും ഇത് സംഭവിക്കാമെന്നും അതിലാണ് ശക്തമായ പ്രതിഷേധം എന്ന നിലക്ക് തൊഴില്‍ ബഹിഷ്‌കരണം നടത്തിയതെന്നും സമരക്കാരായ ബസ് ജീവനക്കാര്‍ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തളിപ്പറമ്പ് പോലീസ് ആലക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന തവക്കല്‍ ബസിലെ കണ്ടക്ടര്‍ വെള്ളാട് സ്വദേശി പറയന്‍കോട് വീട്ടില്‍ പി.ആര്‍.ഷിജുവിനെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇയാൾ റിമാന്‍ഡിൽ കഴിയുകയാണ്. ഈ ബസില്‍ വെച്ച് 24 ന് ഒരു വിദ്യാര്‍ത്ഥിനിയെ ഷിജു മാനഭംഗപ്പെടുത്തിയതായാണ് പരാതി. പണിമുടക്കിയ ബസ് ജീവനക്കാര്‍ ആലക്കോടും തളിപ്പറമ്പിലും പ്രതിഷേധ പ്രകടനം നടത്തി

Post a Comment

Previous Post Next Post