സമൂഹമാധ്യമങ്ങളില്‍ തരംഗമായി മോഹൻലാലിന്റെ കേരളീയം സെല്‍ഫി

 


സമൂഹമാധ്യമങ്ങളില്‍ തരംഗമായി പ്രിയ താരം മോഹൻലാലിന്റെ കേരളീയം സെല്‍ഫി. കസവ് മുണ്ടും വെള്ള ഷര്‍ട്ടും ഇട്ട് പ്രിയ താരം മോഹൻലാല്‍, മെഗാസ്റ്റാര്‍ മമ്മൂട്ടി,ഉലക നായകൻ കമലഹാസൻ, പിണറായി വിജയൻ,മറ്റു മന്ത്രിമാര്‍, പ്രിയനായിക ശോഭന എന്നിവരെ ഒറ്റ ഫ്രെയിമില്‍ ആക്കി മോഹൻലാല്‍ പകര്‍ത്തിയ കേരളീയം സെല്‍ഫിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്.


മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും അഭിമാനിക്കുന്നുവെന്നും ഇത് തന്റെ നഗരമാണെന്നും തിരുവനന്തപുരം പോലെ പരിചിതമായ മറ്റൊരു നഗരമില്ലെന്നും തിരുവനന്തപുരത്തിന്റെ ഓരോ മുക്കും മൂലയും തനിക്ക് അറിയാം എന്നും മോഹൻലാല്‍ കേരളീയം വേദിയില്‍ പറഞ്ഞു. കേരളത്തനിമയുള്ള വസ്ത്രങ്ങള്‍ ധരിച്ച്‌ സംസ്ഥാന സര്‍ക്കാറിന്റെ കേരളീയം 2023 ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു മമ്മൂട്ടി, മോഹൻലാല്‍, കമലഹാസൻ, ശോഭന തുടങ്ങിയവര്‍.

Post a Comment

Previous Post Next Post