ചൈനയില്‍ ന്യുമോണിയ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശം. മുൻകരുതൽ സ്വീകരിക്കണമെന്നും സര്‍ക്കാരുകള്‍ ആശുപത്രികളില്‍ മതിയായ സൗകര്യം ഒരുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.

Post a Comment