കൊച്ചി: കളമശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കളമശേരി ഗണപതിപ്ലാക്കല്‍ മോളി ജോയ്(61) ആണ് മരിച്ചത്.
80 ശതമാനത്തിലേറെ പൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. സ്ഫോടനത്തില്‍ ഇതുവരെ മരിച്ച നാല് പേരും സ്ത്രീകളാണ്.
കാലടി സ്വദേശി ലിബിന(12), ഇരിങ്ങോള്‍ വട്ടപ്പടി സ്വദേശി ലെയോണ പൗലോസ്, തൊടുപുഴ കാളിയാര്‍ സ്വദേശി കുമാരി എന്നിവരാണ് നേരത്തെ മരിച്ചത്.
Post a Comment