കാർത്തിപുരം: കനത്ത മഴയെ തുടർന്ന് ഉദയഗിരി-താബോർ പിഡബ്ല്യുഡി റോഡിൽ താളിപ്പാറ തുണ്ടത്തിൽ പടിയിൽ റോഡ് ഇടിഞ്ഞു താഴ്ന്നു. പത്തു മീറ്റർ താഴ്ച വരുന്ന ഭാഗത്തെ റോഡിന്റെ പാർശ്വഭിത്തിയാണ് പതിനഞ്ച് മീറ്ററോളം നീളത്തിൽ ഇടിഞ്ഞത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ചെങ്കുത്തായ സ്ഥലത്താണ് റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞത്. ഇതേ തുടർന്ന് താഴ്ചയുള്ള ഭാഗത്ത് താമസിച്ചു വരുന്ന നാല് വീടുകൾ അപകട ഭീഷണിയിലാണ്. മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞു; മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Alakode News
0
Post a Comment