സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി വെബ്സൈറ്റും ആപ്പുമായി കേരള സർക്കാർ. 'എന്റെ ഷോ' എന്ന പേരിലാണ് ആപ് പുറത്തിറക്കുക. പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്എഫ്ഡി സിയുടെ 16 തിയേറ്ററുകളിൽ ആപ് മുഖേനെ ടിക്കറ്റ് വിതരണം ചെയ്യും. ജനുവരിയോടെ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളെയും ഉൾപ്പെടുത്തി പൂർണമായും പ്രവർത്തന സജ്ജമാക്കും. എന്റെ ഷോ അപ്പിലൂടെ സ്വന്തമാക്കുന്ന ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമാണ് അധികമായി നൽകേണ്ടി വരിക.

Post a Comment