കണ്ണൂർ കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയില്‍ മേഖലയില്‍ രാത്രി വൈകി മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വീണ്ടും വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. രാത്രിയോടെ വെടിയൊച്ചകൾ കേട്ടതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെയും എട്ടംഗ മാവോയിസ്റ്റ് സംഘം ഈ മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിനെതിരെ വെടി ഉതിർത്തിരുന്നു. മാവോയിസ്റ്റ് സംഘത്തിനായി മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.

Post a Comment