കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നവംബർ 14ന് ശിശുദിനമായി ആചരിക്കുന്നത്. കുട്ടികൾക്ക് വേണ്ടി ഒരുദിനം. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകാനായി സംഘടിപ്പിക്കുന്ന ദിനമാണ് ഇത്. രാജ്യത്തെ കുട്ടികൾക്ക് അവരുടെ ജീവിതം മതിവരുവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങൾ ഒരുക്കുകയാണ് ശിശുദിനത്തിന്റെ ലക്ഷ്യം.

Post a Comment