കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾക്കൂടി മരിച്ചു. മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ എന്ന സ്ത്രീയാണ് മരിച്ചത്. ഇവർ 90 ശതമാനത്തിലധികം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. സ്ഫോടനത്തിൽ നേരത്തെ മരിച്ച മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12)യുടെ അമ്മയാണ് ഇപ്പോൾ മരിച്ച സാലി. ഇവരുടെ മകനും ഗുരുതരാവസ്ഥയിലാണ്. കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ ആകെ എണ്ണം അഞ്ചായി.

Post a Comment