ഇന്ന് ദീപാവലി ഇരുളകറ്റാൻ ദീപങ്ങളുടെ ഉത്സവം. തിന്മയ്ക്കെതിരെയുള്ള നന്മയുടെ വിജയം ഓര്‍മപ്പെടുത്തുന്ന ദിനം. നാടെങ്ങും ആഘോഷ തിമിര്‍പ്പിലാണ്.
രാവണനെ വധിച്ച് മടങ്ങിയ ശ്രീരാമനെ വീഥികള്‍ തോറും ദീപം തെളിയിച്ച് പ്രജകള്‍ സ്വീകരിച്ചതിന്‍റെ ഓര്‍മയ്ക്കായാണ് ദീപാവലിയെന്ന് പറയപ്പെടുന്നു.
ദീപാവലിയെ കുറിച്ച് വെറെയും നിരവധി ഐതീഹ്യങ്ങള്‍ പറയുന്നണ്ട്. നരകാസുരനെ വധിച്ച മഹാവിഷ്ണുവിന്‍റെ സുദര്‍ശന ചക്രത്തില്‍നിന്നും മിന്നിതിളങ്ങിയ അഗ്നിഗോളങ്ങളുടെ പ്രഭ ഏഴു ലോകങ്ങളിലും എത്തിയതിന്‍റെ സ്മരണയ്ക്കയാണ് ദീപങ്ങള്‍ കൊളുത്തി വച്ച് ആഘോഷിക്കുന്നതെന്നും പറയുന്നു. തുലമാസത്തിലാണ് ദീപാവലി ഭാരതത്തിലാകമാനം ആഘോഷിക്കുക. തമിഴ് നാട്ടിലാണ് കൂടുതല്‍ ഗംഭീരമായ ആഘോഷങ്ങള്‍ നടക്കുന്നത്. ദീപാവലി ആയതോടെ വിവിധ ജോലികള്‍ക്കായി കേരളത്തില്‍ എത്തിയിട്ടുള്ള അന്യ സംസ്ഥാന തൊഴിലാളികള്‍ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി.
സംസ്ഥാനത്ത് ദീപാവലി ദിവസം പുലര്‍ച്ചെ മുതല്‍ പടക്കം പൊട്ടിച്ചും ശരീരാകമാനം എണ തേയ്ച്ച സ്നാനം നടത്തി ഐശ്വര്യലക്ഷ്മിയെ ധ്യാനിച്ച് ദീപം തൊഴുന്നത് പതിവാണ്. അത് വഴി ഇരുളിനെ അകറ്റി മനസില്‍ നന്മയുടെ പ്രഭ ചൊരിയുന്നു എന്നാണ് വിശ്വാസം. പടക്ക വിപണിയും നാട്ടിലെങ്ങും സജീവമായി.
മുൻ വര്‍ഷങ്ങളെക്കൊള്‍ വില കൂടുതലാണെങ്കിലും പടക്കം വാങ്ങാനെത്തുന്നവരുടെ തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടകളില്‍ കാണാൻ സാധിക്കുന്നത് .
പടക്കം വില്പനയ്ക്ക് പേര് കേട്ട ആശാന്മാരുടെ നാടായ പൂഴിക്കുന്നില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് പടക്കങ്ങള്‍ വാങ്ങാൻ പൂഴിക്കുന്നില്‍ എത്തുന്നത്. ഇതിനു പുറമേ ചൈനീസ് പടക്കങ്ങള്‍ക്കും വൻ ഡിമാന്‍റാണ് ദീപാവലി നാളില്‍. മധുര പലഹാരങ്ങളുടെ വില്പനയും വ്യാപകമാണ്.
പാപ്പനംകോട് രാജൻ
Post a Comment