കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്



കണ്ണൂര്‍: കണ്ണപുരം പാലത്തിനടുത്ത് ബസും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം. വടകര സ്വദേശി ബിന്ദുവാണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്


കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്ന് പയ്യങ്ങാടിയിലേക്ക് പോയ ബസില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ബസില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളൂ.



Post a Comment

Previous Post Next Post