മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സര്‍വീസ് തുടങ്ങി.
ബുധനാഴ്ച ഉച്ചയ്ക്ക് 2.40ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് നാലിന് കണ്ണൂരിലെത്തി. തിരികെ 4.30ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 5.50ന് ബംഗളൂരുവില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസ്.ഇൻഡിഗോ കണ്ണൂര്‍ - ബംഗളൂരു സെക്ടറില്‍ ദിവസേന രണ്ടു സര്‍വീസുകള്‍ നടത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏറ്റവുമധികം യാത്രക്കാരുള്ളത് ബംഗളൂരുവിലേക്കാണ്.

Post a Comment