മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്ന് തുടക്കം

 


ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്ന് തുടക്കം. വൈകീട്ട് 5ന് നട തുറക്കും. ഡിസംബര്‍ 27 വരെ പൂജകള്‍ ഉണ്ടാകും. ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്ന് രാത്രി 10ന് നട അടയ്ക്കും. പിന്നെ മകരവിളക്ക് തീര്‍ഥാടനത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

Post a Comment

Previous Post Next Post