റോബിൻ ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചു

 


എറണാകുളം: വണ്ടി ചെക്ക് കേസില്‍ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്ത റോബിൻ ഗിരീഷിന് കോടതി ജാമ്യം‌ അനുവദിച്ചു. എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഇന്ന് രാവിലെയാണ് കോട്ടയം ഇടമറികിലുള്ള വീട്ടില്‍ പൊലീസ് സംഘമെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്.


കൊച്ചിയിലെ കോടതിയില്‍ 2011 മുതല്‍ നിലനില്‍ക്കുന്ന കേസില്‍ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.


അതേസമയം വര്‍ഷങ്ങള്‍ക്ക് മുൻപുള്ള കേസില്‍ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നല്‍കാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ വാദം.


മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ റോബിൻ ബസിന്റെ സര്‍വീസ് ഗിരീഷ് തുടരുന്നതിനിടയിലാണ് മറ്റൊരു കേസില്‍ പൊലീസിന്റെ നടപടി. ഇതിന് പിന്നില്‍ പ്രതികാരമാണോ എന്നത് ജനം തീരുമാനിക്കട്ടെ എന്ന് ഗിരീഷിന്റെ ഭാര്യ നിഷ പ്രതികരിച്ചിരുന്നു.

Post a Comment

Previous Post Next Post