പരിയാരം: വീടുകള്‍ കുത്തിത്തുറന്ന് വീട്ടുകാരെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ച്ച നടത്തിയ കേസിലെ പ്രതികളിലൊരാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.
തമിഴ്നാട് സ്വദേശി സഞ്ജീവ് കുമാര്‍ (27)നെയാണ് കോയമ്ബത്തൂര്‍ സുളൂരില്‍നിന്ന് അന്വേഷണ സംഘം പിടികൂടിയത്. ഇയാള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് പരിയാരത്ത് കവര്‍ച്ച നടത്തിയത്.
സംഘത്തലവൻ സൊള്ളൻ സുരേഷ്, ജെറാള്‍ഡ്, രഘു, അബു എന്ന ശിവലിംഗം എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവര്‍. സഞ്ജീവ് കുമാര്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ്.
ദേശീയപാതയിലെയും കവര്‍ച്ച നടന്ന വീടുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെയും അഞ്ഞൂറോളം നിരീക്ഷണ കാമറകളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചാസംഘം എത്തിയ വ്യാജ നമ്ബര്‍ പതിച്ച വാഹനം ഡിവൈഎസ്പി പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചിലും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒക്‌ടോബര്‍ 19 നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോക്ടര്‍ ദമ്ബതികളുടെ വീടിന്‍റെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത സംഘം വീട്ടിലെ വയോധികയെ കഴുത്തിന് കത്തിവച്ച് ആക്രമിച്ച് ഒമ്ബത് പവന്‍റെ ആഭരണങ്ങളും 15,000 രൂപയും കവര്‍ന്നത്.

Post a Comment