കണ്ണൂർ വിസി പുറത്തേക്ക്; പുനർനിയമനം സുപ്രീം കോടതി റദ്ദാക്കി

 


കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസിലർ നിയമന കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. വൈസ് ചാൻസിലറുടെ പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കി. വിസിയായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാമെന്ന് ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാരിനും കണ്ണൂർ സർവകലാശാലയ്ക്കും വിധി തിരിച്ചടിയാണ്. പുനര്‍നിയമനത്തിന് പ്രായപരിധി ചട്ടം ബാധകമല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നത്.

Post a Comment

Previous Post Next Post