ദുബായിൽ കൊണ്ടു പോയില്ല; ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി

 


ജന്മദിനാഘോഷത്തിന് ദുബായില്‍ കൊണ്ടുപോയില്ല എന്ന കാരണത്തിന് ഭര്‍ത്താവിനെ ഭാര്യ മര്‍ദിച്ച് കൊന്നു. പൂനെ വാന്‍വാഡിയിലെ കണ്‍സ്ട്രക്ഷന്‍ വ്യാപാരി നിഖില്‍ ഖന്ന(36)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ രേണുക(38)യെ പൊലീസ് അറസ്റ്റ് ചെയ്തു. തര്‍ക്കത്തിനിടെ രേണുക നിഖിലിന്റെ മൂക്കിനിടിച്ചിരുന്നു. തുടര്‍ന്ന് രക്തസ്രാവമുണ്ടായി. നിഖിലിന്റെ ചില പല്ലുകളും പൊട്ടി. അബോധാവസ്ഥയിലായ നിഖില്‍ മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post