കര്‍ണാടകയില്‍ നിന്ന് ചകിരിയില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ചത് 1300 ലിറ്റര്‍ സ്പിരിറ്റ്; ചാവക്കാട് രണ്ടുപേര്‍ അറസ്റ്റില്‍


ചാവക്കാട്: കര്‍ണാടകയില്‍ നിന്ന് തൃശൂര്‍ ജില്ലയിലേക്ക് സ്പിരിറ്റ് കടത്തിയ രണ്ട് പേര്‍ പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്ബ് ചുഴലി കൂനം താഴത്തെ പുരയില്‍ നവീൻകുമാര്‍ (34), പന്നിയൂര്‍ മഴൂര്‍ പെരുപുരയില്‍ വീട്ടില്‍ ലിനേഷ് (33) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
ഇവരില്‍ നിന്നും 1300 ലിറ്റര്‍ സ്പിരിറ്റും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മിനി ലോറിയില്‍ 43 പ്ലാസ്റ്റിക് കാനുകളില്‍ 32 ലിറ്റര്‍ വീതമാണ് സ്പിരിറ്റ്‌ ഉണ്ടായിരുന്നത്. ചകിരിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് എൻഫോഴ്സ്‌മെന്റും സ്പെഷ്യല്‍ സ്ക്വാഡും നിരീക്ഷിച്ചാണ് ചാവക്കാട് എടക്കഴിയൂര്‍ ചങ്ങാടം റോഡില്‍ നിന്നും സംഘത്തെ പിടികൂടിയത്.

സ്പിരിറ്റ് തൃശൂരിലേക്കാണോ അതോ മറ്റിടങ്ങളിലേക്കുള്ളതാണോ എന്ന് പരിശോധിക്കുകയാണ്. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി വൻ തോതില്‍ ലഹരികടത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എക്സൈസ് നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post