കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്ക് എതിരെ പൊലീസ് കേസെടുത്തു.
354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്. ഇന്ന് ഉച്ചയോടെയാണ് മാധ്യമ പ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നും നടപടി മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നും മാധ്യമപ്രവര്‍ത്തക പ്രതികരിച്ചു.
താൻ വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

Post a Comment