ആലക്കോട്: പൈതല്‍മലയുടെ അടിവാര പ്രദേശമായ കാപ്പിമല മഞ്ഞപ്പുല്ലില്‍ കാട്ടാനകളിറങ്ങി വൻ തോതില്‍ വാഴക്കൃഷി നശിപ്പിച്ചു.
കോനാല്‍ റെജി, വട്ടയ്ക്കാട്ട് ബിനോയി, വട്ടയ്ക്കാട്ട് ജെയിൻ എന്നിവരുടെ കൃഷിയാണ് ആനക്കൂട്ടം നശിപ്പിച്ചത്.
സോളാര്‍ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പരിപാലനം ഇല്ലാത്തതിനാല്‍ നശിച്ച സ്ഥിതിയിലാണ്. സോളാര്‍ വേലി കേടുപാടുകള്‍ തീര്‍ത്ത് വന്യമൃഗങ്ങളെ നിയന്ത്രിക്കണമെന്നും കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.

Post a Comment