ജി.പിക്ക് ഇനി ഗോപിക ജീവിതസഖി; ഗോവിന്ദ് പത്മസൂര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു

 

എന്നാണ് കല്യാണം എന്ന ചോദ്യം ഇനി വേണ്ട. കല്യാണത്തീയതി അടുത്ത് തന്നെയുണ്ടാവും. നടൻ ഗോവിന്ദ് പത്മസൂര്യയുടെ (Govind Padmasoorya) വിവാഹനിശ്ചയം കഴിഞ്ഞു.


ഗോപിക അനില്‍ ആണ് വധു. രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നത്. ചിത്രങ്ങളും വിശേഷവും ജി.പി. എന്ന് വിളിക്കുന്ന ഗോവിന്ദ് സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്‌തു


‘ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്…’ (തുടര്‍ന്ന് വായിക്കുക)


വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്…


നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ.. സസ്നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനില്‍



നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെ വിവാഹത്തെക്കുറിച്ച്‌ വളരെ നാളുകളായി ചോദ്യം ഉയരുന്നുണ്ട്. അതിനാണ് ഇതോടുകൂടി മറുപടിയായത്

പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലതും ജി.പിയുടെ വിവാഹമാണ് എന്ന തരത്തില്‍ പ്രചരിച്ചിരുന്നു. D4 ഡാൻസ് എന്ന റിയാലിറ്റി ഷോയാണ് ഗോവിന്ദ് പത്മസൂര്യയെ ശ്രദ്ധേയനാക്കിയത്. പേളി മാണിയായിരുന്നു ജി.പിയുടെ സഹ അവതാരക. വളരെ മികച്ച അവതാരക ടീം ആയിരുന്നു ഇവരുടേത്


Post a Comment

Previous Post Next Post