കണ്ണൂര്‍: മാഹിയില്‍ നിന്നും കുപ്പികളിലും പ്ലാസ്റ്റിക് കാനുകളിലും മറ്റും പെട്രോളിയം ഉത്പന്നങ്ങള്‍ ശേഖരിച്ച് കേരളത്തിലേക്ക് കടത്തുന്നതിനിനെതിരേ പോലീസ് കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് സിറ്റി കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അനധികൃതമായ ഇന്ധനക്കടത്ത് തടയാൻ നടപടി വേണമെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഇതു സംബന്ധിച്ച് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് സിറ്റി കമ്മീഷണര്‍ ഇക്കാര്യം അറിയിച്ചത്.
പെട്രോളിയും ഉത്പന്നങ്ങള്‍ മാഹിയില്‍ നിന്നും ശേഖരിച്ച് കടത്തുന്നത് തടയാന്‍ ജില്ലയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസര്‍മാര്‍ക്കും പ്രത്യേകം നിര്‍ദേശം നല്‍്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാഹിയില്‍ നിന്നും ജില്ലയിലേക്ക് വ്യാപകമായി ഇന്ധനം കടത്തുന്നതായി കാണിച്ച് അഭിഭാഷകനായ വി. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷൻ പോലീസിനോട് റിപ്പോര്‍ട്ട് തേടിയത്. പോലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി.

Post a Comment