വായാട്ടുപറമ്പ്: റവന്യൂ ജില്ലാ കായികമേളയില്‍ അഞ്ചാം സ്ഥാനം നേടിയ വായാട്ടുപറമ്ബ് സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായികപ്രതിഭകള്‍ക്ക് വരവേല്‍പ്പും സ്വീകരണവും നല്‍കി.
രണ്ട് സ്വര്‍ണവും 10 വെള്ളിയും ഒരു വെങ്കലവും നേടി സ്കൂളിന് അഭിമാനമായ കായികതാരങ്ങളെയും കോച്ച് ജോസ് ജോസഫിനെയും ഘോഷയാത്രയോടെയാണ് വരവേറ്റ് സ്വീകരണം നല്‍കിയത്.
ചടങ്ങില്‍ ജൂണിയര്‍ റെഡ് ക്രോസ് ജില്ലാതലത്തില്‍ നടത്തിയ ദേശഭക്തിഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളെയും അനുമോദിച്ചു. ഒക്ടോബറില്‍ നടക്കുന്ന സംസ്ഥാന കായികമേളയില്‍ വായാട്ടുപറമ്ബ് സ്കൂളിലെ 12 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ജില്ല- ഉപജില്ല കായികമേളയില്‍ പങ്കെടുത്ത് വിജയികളായ എല്ലാ കുട്ടികള്‍ക്കും കോച്ച് ജോസ് ജോസഫിനും സ്കൂള്‍ മാനേജ്മെന്‍റ്, പിടിഎ, കുട്ടികള്‍,നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് അനുമോദനം നല്‍കി.
സ്കൂള്‍ മാനേജര്‍ ഫാ. തോമസ് തെങ്ങുംപള്ളില്‍ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പല്‍ ബിജു ജോസഫ്, മുഖ്യാധ്യാപിക സോഫിയ ചെറിയാൻ, പിടിഎ പ്രസിഡന്‍റ് പ്രകാശ് പുത്തേട്ട്, ലിബി വിനോ, കെ.ബി. മനു, എം.യു. ജോസുകുട്ടി, മിനി എം. കണ്ടത്തില്‍, സ്കൂള്‍ ലീഡര്‍ ജോസ് പി. ഷാള്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment