സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ സമയക്രമം ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശം നൽകി മന്ത്രി ജിആർ അനിൽ. മന്ത്രി അറിയാതെയാണ് പൊതുവിതരണ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇതിൽ മന്ത്രിക്ക് കടുത്ത അമർഷമുണ്ട്. മാസത്തിൽ 15-ാം തീയതി വരെ മുൻഗണനാ വിഭാഗങ്ങൾ (മഞ്ഞ, പിങ്ക് കാർഡ് ഉടമകൾ)ക്കും, ശേഷം പൊതുവിഭാഗങ്ങൾ(നീല, വെള്ള കാർഡ് ഉടമകൾ)ക്കും റേഷൻ നൽകാനുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

Post a Comment