തൃശൂർ: പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് സുഹൃത്തുക്കളായ ബിരുദ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.
വടൂക്കര സ്വദേശി സയിദ് ഹുസൈൻ, പൂങ്കുന്നം സ്വദേശി നിവേദ്, കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍, അര്‍ജുൻ എന്നിവരാണ് മരിച്ചത്.
ഇവരില്‍ അബി ജോണ്‍ എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥിയും മറ്റ് മൂന്നുപേര്‍ തൃശൂര്‍ സെന്‍റ് തോമസ് കോളജിലെ വിദ്യാര്‍ഥികളുമാണ്.
ഉച്ചയ്ക്ക് 2.30 ഓടെ മണലി പുഴയിലെ ചെക്ക്ഡാമിലാണ് ദുരന്തമുണ്ടായത്. സുഹൃത്തുക്കളായ സംഘം സ്ഥലത്ത് കുളിക്കാൻ എത്തിയതായിരുന്നു. ഒരാള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷിക്കാൻ ശ്രമിച്ചതാണ് മറ്റുള്ളവരും അപകടത്തില്‍പെടാൻ കാരണമെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment