പാറക്കെട്ടുകൾ റോഡിലേക്ക് പതിക്കുന്നത് ഭീഷണി

 


ആലക്കോട് : മലയോര റോഡുകളിൽ മലമുകളിൽനിന്ന് പാറക്കെട്ടുകൾ പൊട്ടി റോഡിലേക്ക് പതിക്കുന്നത് ഭീഷണിയായി. ഈവർഷം തുടർച്ചയായി ദിവസങ്ങളോളം കനത്ത മഴ തുടരുന്നത് അപകടഭീഷണി വർധിപ്പിക്കുന്നു.

പാറകളുടെ അടിഭാഗത്തെ മണ്ണ് കുതിർന്ന് ബലക്ഷയമുണ്ടായതാണ് അപകടഭീഷണിക്ക് കാരണം. വെള്ളാട്, പാത്തൻപാറ, കാർത്തികപുരത്തെ പാറോത്തും മല, എന്നിവിടങ്ങളിൽ പാറ റോഡിലേക്ക് വീണനിലയിൽ ആഴ്ചയിലധികമായിട്ടും നീക്കംചെയ്യാതെ കിടക്കുകയാണ്. പൈതൽമല വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള യാത്രക്കാരുമായി വരുന്ന വാഹനങ്ങൾക്ക് യാത്രക്ക് തടസ്സമുണ്ടാകുന്നതായി പരാതിയുണ്ട്. മലയോര ഹൈവേയിലും തളിപ്പറമ്പ് -കൂർഗ് അതിർത്തി (ടി.സി.ബി.) റോഡിന്റെ വശങ്ങളിലും ഇത്തരത്തിൽ റോഡിലേക്ക് പതിച്ചേക്കുമെന്ന ആശങ്കയിൽ പാറക്കെട്ടുകളുണ്ട്.

Post a Comment

Previous Post Next Post