പൈതൽമലയടിവാരം റോഡ് തകർന്നു;റോഡ് റീ ടാറിങ് നടത്തണമെന്നാണ് നാട്ടുകാരും സഞ്ചാരികളും



ആലക്കോട് : ജില്ലയിലെ പ്രധാന സാഹസിക വിനോദസഞ്ചാരകേന്ദ്രമായ പൈതൽമലയിലേക്കുള്ള ആലക്കോട്-കാപ്പിമല-മഞ്ഞപ്പുല്ല് റോഡ് തകർന്നു. കാപ്പിമലയിൽനിന്ന്‌ മഞ്ഞപ്പുല്ലിലേക്കുള്ള മുന്നുകിലോമീറ്റർ റോഡിൽ മധ്യഭാഗത്തായി ഒരു കിലോമീറ്റർ ഭാഗം റോഡാണ് ഇപ്പോൾ തകർന്നത്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ കാപ്പിമലയിലെത്തി മറ്റു വാഹനങ്ങളിലാണ് വനാതിർത്തിയിലേക്ക് പോകുന്നത്. റോഡ് റീ ടാറിങ് നടത്തണമെന്നാണ് നാട്ടുകാരും സഞ്ചാരികളും ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post