ആദ്യാക്ഷര മന്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്ക്; ഹൈക്കോടതി

 


വിദ്യാരംഭം ചടങ്ങിലെ ആദ്യാക്ഷര മന്ത്രം കുറിക്കുന്നത് ഏത് വിധത്തിലാണെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കൾക്കാണെന്ന് ഹൈക്കോടതി. വിദ്യാരംഭ ചടങ്ങിൽ മതേതര ആദ്യാക്ഷര മന്ത്രം ഉൾപ്പെടുത്തിയ മട്ടന്നൂർ നഗരസഭാ ലൈബ്രറി കമ്മിറ്റിക്കെതിരെ വന്ന ഹർജിയിലാണ് ഉത്തരവ്. എറണാകുളം സ്വദേശി മഹാദേവനാണ് ഹർജി നൽകിയത്. വിദ്യാരംഭം ഗ്രന്ഥശാലയിൽ നടക്കുന്നതിനാൽ മതപരമായ ചടങ്ങായി കാണാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post