സംസ്ഥാനത്ത് നാളെ സ്കൂളുകള്‍ക്ക് അവധി


തിരുവനന്തപുരം : നാളെ (ഒക്ടോബര്‍ 7ന്) സ്കൂളുകള്‍ക്ക് അവധി . സംസ്ഥാനത്ത് ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിതിന്റെ പശ്ചാത്തലത്തിലാണ് സ്കൂളുകള്‍ക്ക് അവധി നല്‍കിയത്.
അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഒക്ടോബര്‍ 7 ശനിയാഴ്ച കുട്ടികള്‍ക്ക് അധ്യയന ദിവസം ആയിരിക്കുന്നതല്ല എന്ന് ഉത്തരവില്‍ പറയുന്നു. 

അധ്യാപകര്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ അന്നേ ദിവസം പരിശീലനത്തില്‍ പങ്കെടുക്കേണ്ടത് ആണെന്നും പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ ഉത്തരവില്‍ നിര്‍ദേശമുണ്ട്

Post a Comment

Previous Post Next Post