കുഴഞ്ഞു വീണ യാത്രക്കാരിക്ക് രക്ഷകരായി ബസ് ജീവനക്കാര്‍

 


പരിയാരം: സ്വകാര്യ ബസ് യാത്രയ്ക്കിടെ കുഴഞ്ഞു വീണ യാത്രക്കാരിക്ക് രക്ഷകരായി ജീവനക്കാര്‍. ശ്രീനിധി ട്രാവല്‍സ് എന്ന ബസ് ഡ്രൈവര്‍ വിജീഷ്, കണ്ടക്ടര്‍ വിനീഷ് എന്നിവര്‍ അവസരോചിതമായ പ്രവര്‍ത്തിച്ച്‌ യാത്രക്കാരിക്ക് ചികിത്സ ലഭ്യമാക്കുകയായിരുന്നു.

പെരുന്പടവില്‍ നിന്നും പയ്യന്നൂരിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ രാവിലെ കോയിപ്ര സ്റ്റോപ്പില്‍ നിന്നും കയറി യാത്രക്കാരി ചന്തപ്പുരയിലെത്തിയപ്പോല്‍ ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. 


ഉടൻ തന്നെ കണ്ടക്ടര്‍ വിനീഷ് ഡ്രൈവറായ വിജീഷിനെ ഇക്കാര്യം അറിയിച്ചു. ഇതോടെ ബസ് നേരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് തിരിച്ച്‌ വൈദ്യസഹായം ലഭ്യമാക്കി. 


യാത്രക്കാരി പിന്നീട് സുഖം പ്രാപിച്ച്‌ ആശുപത്രി വിട്ടു. ഏര്യം സ്വദേശിയാണ് കണ്ടക്ടര്‍ വിനീഷ്, പാണപ്പുഴ മൂടേങ്ങ സ്വദേശിയാണ് ഡ്രൈവര്‍ വിജീഷ്. മനുഷത്വ പരമായ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സി.കെ. ഗംഗാധരനാണ് ശ്രീനിധി ബസിന്‍റെ ഉടമ. 


രോഗം ബാധിച്ച നിരവധി ആള്‍ക്കാരുടെ ചികിത്സാ സഹായത്തിനായി കാരുണ്യ യാത്ര നടത്തി താങ്ങായിട്ടിട്ടുണ്ട് ശ്രീനിധി ട്രാവല്‍സ്. ഇക്കഴിഞ്ഞ ഓഗസ്റ്റി മാസം മുതല്‍ 75 വയസിന് മുകളിലുള്ള വയോജനങ്ങള്‍ക്കും രോഗികള്‍ക്കും ശ്രീനധി ബസില്‍ സൗജന്യ യാത്രയും നടപ്പാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post