ലൈംഗികാതിക്രമം; ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ താരം അറസ്റ്റിൽ

KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ താരം ബിനു ബി കമൽ അറസ്റ്റിൽ. 21കാരിയായ കൊല്ലം സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ബിനു അറസ്റ്റിലായത്. തിരുവനന്തപുരം വട്ടപ്പാറയില്‍ വച്ചായിരുന്നു സംഭവം. യുവതി പരാതി നൽകിയതിനെ തുടര്‍ന്നാണ് ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലൂടെ ശ്രദ്ധേയമായ താരമാണ് ബിനു.

Post a Comment

Previous Post Next Post