മൊബൈലില്‍ വലിയ ശബ്ദം; ഇനി മെസേജ് വരും, പേടിക്കേണ്ട

 


കേരളത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ നാളെ വലിയ ശബ്ദത്തോടെ ‘എമര്‍ജന്‍സി അലെര്‍ട്ട്’ ഉണ്ടാകാമെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളില്‍ അടിയന്തര അറിയിപ്പുകള്‍  മൊബൈല്‍ഫോണില്‍ ലഭ്യമാക്കാനുള്ള സെല്‍ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്.

മൊബൈല്‍ റീചാര്‍ജ് ചെയ്യുമ്പോഴും മറ്റും അലര്‍ട്ട് ബോക്സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെല്‍ ബ്രോഡ്കാസ്റ്റ്.  അപകടമുന്നറിയിപ്പുകള്‍ ഒക്ടോബര്‍ മുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമണ്‍ അലെര്‍ട്ടിങ് പ്രോട്ടോകോള്‍ പദ്ധതി. മൊബൈല്‍ ഫോണിനു പുറമെ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ സമാനമായ അലെര്‍ട്ട് നല്‍കാനും ശ്രമം നടക്കുന്നുണ്ട്. ആവശ്യമായ മേഖലകള്‍ തിരിച്ച് അറിയിപ്പു നല്‍കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

Post a Comment

Previous Post Next Post