വിദേശ മദ്യത്തിന്റെയും വിദേശ നിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും

സംസ്ഥാനത്ത് വിദേശ നിർമിത വിദേശ മദ്യത്തിന്റെയും വിദേശ നിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും. മദ്യ കമ്പനികൾ ബവ്റിജസ് കോർപറേഷന് നൽകേണ്ട വെയർ ഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർധിക്കും.

വിദേശത്ത് നിർമിക്കുന്ന മദ്യത്തിനും വൈനിനും ഒരേ നിരക്കിലായിരിക്കും ഇനി മാർജിൻ. നിലവിൽ വിദേശ നിർമിത മദ്യത്തിന് വെയർ ഹൗസ് മാർജിൻ 5 ശതമാനവും വിദേശ വൈനിന് 2.5 ശതമാനവും ആണ്. ഷോപ്പ് മാർജിൻ യഥാക്രമം 3 ശതമാനവും 5 ശതമാനവുമാണ്. രണ്ടിനത്തിലുമായി ഒറ്റയടിക്ക് വൻവർധന വരുന്നതോടെ വില കുത്തനെ ഉയരും.

നിലവിൽ 1800 രൂപ മുതലാണ് കേരളത്തിൽ വിദേശ നിർമിത മദ്യം ലഭ്യമാകുന്നതെങ്കിൽ ഇനി 2500 രൂപയിൽ താഴെയുള്ള ബ്രാൻഡ് ഉണ്ടാകില്ല.

Post a Comment

Previous Post Next Post