കണ്ണൂര്‍ മുതല്‍ ഇസ്രായേല്‍ വരെ; യുദ്ധമുഖത്ത് ഇസ്രായേല്‍ സേന ധരിക്കുന്ന യൂണിഫോം കണ്ണൂരില്‍ നിന്ന്

 


കണ്ണൂര്‍: യുദ്ധമുഖത്ത് ഇസ്രായേല്‍ സേന ധരിക്കുന്ന യൂണിഫോം തുന്നുന്നത് കണ്ണൂരില്‍ നിന്നും. ഫിലിപ്പിയൻ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ് തുടങ്ങി വിവിധ സേനകള്‍ക്കും കണ്ണൂരില്‍ നിന്നാണ് യൂണിഫോം തയ്യാറാക്കുന്നത്.


കണ്ണൂര്‍ കൂത്തുപറമ്ബിലെ മര്യൻ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡിലാണ് യുദ്ധമുഖത്തിലേക്കുള്ള യൂണിഫോമുകള്‍ തയ്യാറാക്കുന്നത്.


വിവിധ രാജ്യങ്ങളുടെ സൈന്യത്തിന് ആവശ്യമായ പ്രത്യേകതരം കറുത്ത യൂണിഫോമും ജയില്‍ വാര്‍ഡര്‍മാരുടെ യൂണിഫോമുകളും തുന്നുന്നത് ഇവിടെ നിന്ന് തന്നെയാണ്. ഇവിടെ ജോലി ചെയ്യുന്ന 1,500 ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. സമീപ പ്രദേശത്തുള്ള സ്ത്രീകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയാണ് യൂണിഫോം തുന്നുന്നതിന് പ്രാപ്തരാക്കുന്നതെന്ന് സ്ഥാപന ഉടമ പറഞ്ഞു. 1,000 തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണെന്നും ഇതിനായി കെട്ടിടം വിപുലീകരിക്കുന്നതിനുള്ള സഹായങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post