ചതിച്ചാശാനേ..ബൈക്ക് മോഷ്ടിച്ച്‌ അതിവിദഗ്ധമായി കടന്നു കളയുന്നതിനിടെ എഐ ക്യാമറയുടെ വലയില്‍ കുടുങ്ങി യുവാവ്


കണ്ണൂര്‍: ബൈക്ക് മോഷ്ടിച്ച്‌ കടക്കുന്നതിനിടയില്‍ എഐ ക്യാമറയില്‍ കുടുങ്ങിയ യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി ലബീഷാണ് പിടിയിലായത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇയാള്‍ ബൈക്ക് കവര്‍ന്നത്. ഹെല്‍മെറ്റ് ഇല്ലാതെ പോകുന്നതിന്റെ ചിത്രം എഐ ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എഐ ക്യാമറയെ വഞ്ചിച്ച്‌ കടന്ന് കളഞ്ഞ വീരനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. വാഹനത്തിന്റെ നമ്ബര്‍ തിരുത്തി പല തവണകളായി എഐ ക്യാമറയ്‌ക്ക് മുന്നില്‍ നിയമലംഘനം നടത്തുകയായിരുന്നു. ആദ്യം ബൈക്കിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാള്‍ എഐ ക്യാമറയുടെ മുന്നില്‍ മനഃപൂര്‍വം നിയമലംഘനം നടത്തിയത്. ഇത് പല തവണയായപ്പോഴാണ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്.

Post a Comment

Previous Post Next Post