രണ്ടു ദിവസം ബെവ്കോ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല

സംസ്ഥാനത്ത് രണ്ട് ദിവസം തുടരെ ബെവ്കോ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല.ഒന്നാം തീയതിയും ഗാന്ധിജയന്തിയും അടുപ്പിച്ചെത്തിയതോടെയാണിത്.കഴിഞ്ഞമാസവും സംസ്ഥാനത്ത് അടുപ്പിച്ച്‌ രണ്ട് ദിവസം ഡ്രൈ ഡേ ഉണ്ടായിരുന്നു.


നാലാം ഓണ ദിനമായ ഓഗസ്റ്റ് 31 ന് ചതയം ശ്രീനാരായണ ഗുരു ജയന്തി ആയതിനാലും ഒന്നാം തിയതി ആയതിനാലുമായിരുന്നു കഴിഞ്ഞ മാസവും അടുപ്പിച്ച്‌ രണ്ട് ദിവസം ഡ്രൈ ഡേ വന്നത്.

9 മണി വരെ പ്രവര്‍ത്തുന്ന ഔട്ട്ലെറ്റുകള്‍ കണക്കെടുപ്പ് നടക്കുന്നതിനാല്‍ സെപ്തംബര്‍ 30ന് വൈകിട്ട് 7 മണി വരെ മാത്രമെ പ്രവര്‍ത്തിച്ചുള്ളു.

Post a Comment

Previous Post Next Post