ഇടുക്കി നെടുങ്കണ്ടത്ത് വൻ ഉരുൾപൊട്ടൽ. നെടുങ്കണ്ടം പച്ചടിയിലാണ് ഇന്ന് പുലർച്ചെ ഉരുൾപൊട്ടലുണ്ടായത്. ഒരു ഏക്കറോളം കൃഷിയിടം പൂർണമായും ഒലിച്ചുപോയിട്ടുണ്ട്. ചൊവ്വേലിൽ കുടിയിൽ വിനോദ് കുരുമുളക് കൃഷി നടത്തിയ സ്ഥലമാണ് പാടെ ഒലിച്ചു പോയത്. ആൾത്താമസം ഇല്ലാത്ത പറമ്പ് ആയിരുന്നതിനാൽ ആളപായം ഒന്നുമുണ്ടായില്ല. സമീപത്തുള്ള വീടുകളും പത്തുവളവ് റോഡും അപകടാവസ്ഥയിലാണ്.

Post a Comment