ആലക്കോട് : ആലക്കോട് പോസ്റ്റ് ഓഫീസിൽ ആധാർ സേവനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് കണ്ണൂർ ഡിവിഷണൽ പോസ്റ്റൽ സൂപ്രണ്ട്, സാമൂഹിക പ്രവർത്തകനും റിട്ട. ഗവ. സ്കൂൾ പ്രഥമാധ്യാപകനുമായ പി.എച്ച്. കാസിമിനെ അറിയിച്ചു. ആധാറുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നിറവേറ്റുന്നതിനായി 13-ന് വെള്ളിയാഴ്ച ആലക്കോട് സബ് പോസ്റ്റ് ഓഫീസിൽ ആധാർമേള നടത്തുമെന്ന് കണ്ണൂർ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു. ആലക്കോട് പോസ്റ്റ് ഓഫീസിൽ നിർത്തിവെച്ച ആധാർ കാർഡ് സേവനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പി.എച്ച്. കാസിം നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
.jpeg)
Post a Comment