'പാമ്പ്' ആയാൽ പിന്നെ എന്തോന്ന് പെരുമ്പാമ്പ്..; മദ്യപാനിയുടെ സാഹസിക പ്രകടനം കണ്ണൂരിൽ

 



കണ്ണൂര്‍: പെരുമ്ബാമ്ബ് കഴുത്തില്‍ ചുറ്റി റോഡരികില്‍ കിടന്നിരുന്ന മധ്യവയസ്‌കനെ പെട്രോള്‍ പമ്ബു ജീവനക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.


രണ്ടു ദിവസം മുന്‍പാണ് സംഭവം. കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയിലെ വളപട്ടണം ടോള്‍ ബൂതിന് സമീപം മദ്യപിച്ചു ബോധരഹിതനായി കിടന്നിരുന്ന വളപട്ടണം സ്വദേശിയായ മധ്യവയിസ്‌കന്റെ കഴുത്തിനാണ് പെരുമ്ബാമ്ബ് ചുറ്റിയത്.



മദ്യലഹരിയിലായതിനാല്‍ ഇയാള്‍ ആദ്യം അറിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് ശ്വാസം കിട്ടാതെയായപ്പോള്‍ ഞെട്ടുകയായിരുന്നു. ഉറക്കത്തില്‍ നിന്നും ഒരുവിധം എഴുന്നേറ്റ ഇയാള്‍ തൊട്ടടുത്തുളള വളപട്ടണം ടോള്‍ ബൂതിന് സമീപത്തുളള പെട്രോള്‍പമ്ബിലേക്ക് ഒരുവിധം എത്തിപ്പെടുകയായിരുന്നു. ഇതുകണ്ട ലോറി ഡ്രൈവര്‍ പെട്രോള്‍ പമ്ബുജീവനക്കാരനെ വിവരമറിയിക്കുകയും പാമ്ബിന്റെ ഭാരം കൊണ്ടു തറയില്‍ വീണ ഇയാളുടെ കഴുത്തില്‍ നിന്നും പാമ്ബിനെ സാഹസികമായി വേര്‍പ്പെടുത്തുകയുമായിരുന്നു. ഒടുവില്‍ പാമ്ബ് ലോറിക്കടിയിലൂടെ ഇഴഞ്ഞ് കുറ്റിക്കാട്ടിലേക്ക് പോയി.

Post a Comment

Previous Post Next Post