പയ്യന്നൂര്‍: പിലാത്തറ ടൗണിലെ ബേക്കറിയില്‍നിന്ന് കടയുടമയുടെ മൊബൈല്‍ കവര്‍ന്നു. മോഷ്ടിച്ച് നടന്നകലുന്ന നിരീക്ഷണ കാമറ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വൈകീട്ടോടെ മോഷ്ടാവ് കടയിലെത്തിച്ച് മൊബൈല്‍ തിരിച്ചേല്‍പ്പിച്ച് ക്ഷമ ചോദിച്ച് തടിയൂരി.
ഉച്ചക്ക് 12 ഓടെയാണ് ഉടമയുടെ ശ്രദ്ധ തിരിച്ച് മൊബൈല്‍ കൈക്കലാക്കിയത്.
ഈ ദൃശ്യം വൈറലായത് അറിഞ്ഞതോടെ ഫോണുമായി വൈകീട്ട് 6.30 ഓടെ പിലാത്തറയില്‍ എത്തിച്ചേരുകയായിരുന്നു. തിരിച്ചേല്‍പിച്ച് പോകാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസിനോട് മാപ്പ് അപേക്ഷിക്കുകയും പറ്റിപ്പോയി എന്ന് കേണപേക്ഷിക്കുകയും ചെയ്തു. ഫോണ്‍ കടയുടമയുടെ മകനെ തിരിച്ചേല്‍പിക്കുകയും ചെയ്തു. ഒടുവില്‍ പൊലീസ് മോഷ്ടാവിനെ തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് വിട്ടയച്ചു.

Post a Comment