പൊന്നുംവില; പവന് കൂടിയത് 400 രൂപ

 


സംസ്ഥാനത്ത്‌ സ്വർണവില കുതിക്കുന്നു. ഇസ്രയേൽ-ഗാസ യുദ്ധപശ്ചാത്തലത്തിലാണ് വില വർധനവുണ്ടായിരിക്കുന്നത്. ഇന്ന് പവന് 400 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 50 രൂപയും വർധിച്ചിട്ടുണ്ട്. 44360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 5545 രൂപയായി. ട്രായ് ഔൺസിന് 1940 ഡോളറാണ് അന്താരാഷ്ട്ര സ്വർണവില. യുദ്ധം ആരംഭിച്ച ഒക്ടോബർ ഏഴാം തീയതി മുതൽ സ്വർണവില കുതിക്കുകയാണ്. ഇന്നലെയും മിനിഞ്ഞാന്നും അൽപം വിലയിടിഞ്ഞിരുന്നു.

Post a Comment

Previous Post Next Post