ആനക്കലിയിൽ കണ്ണൂരിന്റെ മലയോരത്ത് പൊലിഞ്ഞത് 18 ജീവൻ

 


ഇരിട്ടി :പത്തുവർഷത്തിനിടെ കണ്ണൂരിന്റെ മലയോരമേഖലയിൽ കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത് 18 പേർ.


കാട്ടുപന്നികളുടെ ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു. ആറളം ഫാമിൽ മാത്രം 13 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചത്. ഇതിൽ 12 പേരെയും കാട്ടാനയാണ് കൊന്നത്.


ചെറുപുഴ പഞ്ചായത്തിൽ രണ്ടുപേരെയാണ് ആന കൊന്നത്. ചീര എന്ന സ്ത്രീ കാട്ടുപന്നിയുടെ ആക്രമണത്തിലാണ് മരിച്ചത്. ബുധനാഴ്ച ഉളിക്കലിലെ ആത്രശ്ശേരിൽ ജോസിനെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് കാട്ടാന ചവിട്ടിക്കൊന്നത്.


വന്യമൃഗ ആക്രമണത്തിൽ സാരമായി പരിക്കേറ്റ് മരണതുല്യമായ ജീവിതം നയിക്കുന്നവരും കുറെയുണ്ട്. ഇപ്പോൾ 10 ലക്ഷം രൂപയാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരമായി നല്കുന്നത്.


മരണാന്തരച്ചടങ്ങുകൾക്കായി ആദ്യം അഞ്ചുലക്ഷം രൂപയും മരിച്ചയാളുടെ പിൻതുടർച്ചാവകാശികളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ അഞ്ചു ലക്ഷം രൂപയുമാണ് നല്കുന്നത്.



Post a Comment

Previous Post Next Post