ഇസ്രായേൽ-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളിലുമായി 1800ഓളം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇസ്രായേലിൽ 1000ത്തോളം പേരും ഗാസയിൽ 800ൽ അധികം പേരും കൊല്ലപ്പെട്ടിട്ടുണ്ട്. 140 കുട്ടികളും 120 സ്ത്രീകളും ഉൾപ്പെടെയാണ് 800ൽ അധികം പേർ കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളിലുമായി പരിക്കേറ്റവരുടെ എണ്ണം 8000 കവിഞ്ഞെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Post a Comment